Advertisement

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; മധ്യപ്രദേശ് ഹൈക്കോടതി

April 6, 2024
Google News 2 minutes Read

നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് അവസാനിപ്പിക്കുകയാണെങ്കില്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ലിവ് ഇന്‍ ബന്ധങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് കോടതി ഉത്തരവ്.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

പങ്കാളികള്‍ ഒരുമിച്ച് താമസിച്ചു എന്നതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമക്കി. സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തന്നെ ജീവിച്ചിരുന്നതായും കോടതി പറഞ്ഞു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുള്ളതും കോടതി ചൂണ്ടിക്കാട്ടി.

Story Highlights : Madhya Pradesh Court’s Unique Order On Breakup After A Live-In Relationship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here