Advertisement

‘തന്നെ യുഡിഎഫിൽ നിർത്താൻ ഉമ്മൻചാണ്ടിക്ക് താത്പര്യം ഉണ്ടായിരുന്നു’; തോമസ് ചാഴിക്കാടാൻ 24 നോട്

April 6, 2024
Google News 1 minute Read

യുഡിഎഫിൽ നിൽക്കാൻ പാർട്ടി തീരുമാനം എതിർത്തിരുന്നവെന്ന് തോമസ് ചാഴികാടൻ 24 നോട്. പുറത്താക്കുന്നതിന്റെ തലേ ദിവസം ഉമ്മൻ ചാണ്ടി വിളിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടി മുന്നോട്ട് വച്ച ആശയം പാർട്ടി അംഗീകരിച്ചതാണ്. നേതാക്കൾക്ക് അതറിയാം. യുഡിഎഫിൽ നിന്ന് പുറത്താക്കിയപ്പോൾ ഇന്നത്തെ നേതാക്കൾ നിർഭാഗ്യം എന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് യുഡിഎഫിൽ നിർത്താൻ താത്പര്യം ഉണ്ടായിരുന്നുവെന്ന് തോമസ് ചാഴിക്കാടാൻ പറഞ്ഞു.

അതേസമയം തന്റെ ജനതയുടെ ആശങ്കകളും പ്രശ്നങ്ങളും പാർലമെന്റിലും പുറത്തും ഉയർത്താൻ തോമസ് ചാഴികാടന് കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്തിന്റെ ജനകീയ നേതാവാണ് തോമസ് ചാഴികാടൻ എന്നും മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പങ്കുവെച്ചു. കോട്ടയത്ത് നടന്ന തെരെഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാജ്യത്ത് ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്ന സമയത്ത് ഒരുമയുടെയും ഐക്യത്തിന്റെയും ശബ്ദമാകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈ നാടിനെ മുന്നോട്ടുനയിക്കുന്നതിൽ വലിയ പങ്കുവഹിക്കാൻ അദ്ദേഹത്തിന് കഴിയും എന്നും മുഖ്യമന്ത്രി കുറിച്ചു. പൊതുയോഗങ്ങളിൽ ഉണ്ടായ ജനപങ്കാളിത്തം ഇടതുപക്ഷം നേടിയ വലിയ സ്വീകാര്യതയുടെ പ്രതിഫലനമായിരുന്നു എന്നും അദ്ദേഹം കുറിച്ചു. മതനിരപേക്ഷ ഇന്ത്യക്കായി കോട്ടയവും ഇടതുപക്ഷത്തോടൊപ്പം മുന്നേറും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights : Thomas Chazhikadan about UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here