ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍; നിയമനം സജി മഞ്ഞക്കടമ്പിലിന്റെ രാജിയെത്തുടര്‍ന്ന്

ഇ ജെ ആഗസ്തി കോട്ടയത്തെ പുതിയ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍. കോട്ടയത്ത് ചേര്‍ന്ന അടിയന്തര യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. സജി മഞ്ഞിക്കടമ്പില്‍ രാജി വച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുത്തത്. ആഗസ്തയുടെ പേര് യുഡിഎഫ് ജില്ലാ നേതൃത്വത്തെ കേരള കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു. (e j augusty is the new UDF kottayam district chairman)
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അടിയന്തര യുഡിഎപ് യോഗം ചേര്‍ന്നത്. സജി മഞ്ഞക്കടമ്പിലിന്റെ രാജി ഒരു തരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മോന്‍സ് ജോസഫിന്റെ നിലപടുകളില്‍ പ്രതിഷേധിച്ചാണ് സജി മഞ്ഞക്കടമ്പില്‍ രാജിവച്ചത്. തനിക്ക് ഇക്കുറി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുള്ളതായി സജി മഞ്ഞക്കടമ്പില്‍ മുന്‍പ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. പിന്നീട് മോന്‍സ് ജോസഫ് ഏകാധിപത്യ നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്‍പ്പെടെ ചൂണ്ടിക്കാട്ടി സജി രാജിവയ്ക്കുകയായിരുന്നു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
കാല്‍ നൂറ്റാണ്ടോളം കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചയാളാണ് ഇ ജെ ആഗസ്തി. പിന്നീട് ജോസഫ് വിഭാഗത്തില്‍ ചേരുകയായിരുന്നു.
Story Highlights : e j augusty is the new UDF kottayam district chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here