ദൈവത്തിന്റെ പോരാളികള്‍ക്ക് ആദ്യ വിജയം; മുംബൈ ഡല്‍ഹിയെ 29 റണ്‍സിന് വീഴ്ത്തി

മുംബൈ ആരാധകരും മാനേജ്‌മെന്റും ഒരുപോലെ ആഗ്രഹിച്ച 2024 ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹിയ്ക്ക് എതിരായി നടന്ന പോരാട്ടത്തില്‍ 29 റണ്‍സിന്റെ വിജയമാണ് മുബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്ക് പക്ഷേ 205 റണ്‍സ് മാത്രമേ നേടാനായുള്ളൂ. (IPL 2024: Mumbai Indians beat Delhi Capitals by 29 runs)
വെടിക്കെട്ട് ബാറ്റിംഗിലൂടെ തന്നെ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ആദ്യ വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വെടിച്ചില്ല് പ്രകടനം കാഴ്ചവച്ച് 49 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് റണ്‍സെടുക്കാതെ പുറത്തായി. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷെപ്പേര്‍ഡും ടിം ഡേവിഡും ടീമിനെ 234 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 13 പന്തില്‍ 51 റണ്‍സാണ് ഈ കൂട്ടുകെട്ട് അടിച്ചെടുത്തത്.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
മറുപടി ബാറ്റിംഗില്‍ പൃഥ്വി ഷായ്ക്കും സ്റ്റബ്‌സിനും മാത്രമേ കാര്യമായി തിളങ്ങാനായുള്ളൂ. ഇരുവരുടേയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തില്‍ 200 റണ്‍സ് മറികടന്ന ഡല്‍ഹി പക്ഷേ 29 രണ്‍സ് ബാക്കിനില്‍ക്കേ പൊരുതിവീണു.
Story Highlights : IPL 2024: Mumbai Indians beat Delhi Capitals by 29 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here