ഭോപ്പാലില്‍ മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്‍സുഹൃത്ത് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്

ഭോപ്പാലില്‍ മരിച്ച മലയാളി നഴ്‌സ് മായയുടെ കൊലപാതകത്തില്‍ പ്രതി ദീപക് കത്തിയാര്‍ കുറ്റം സമ്മതിച്ചതായി പൊലീസ്. കൊല്ലപ്പെട്ട മായയുമായി പ്രതിക്ക് 4 വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ദീപക് മറ്റൊരു വിവാഹം കഴിച്ചതോടെ പ്രശ്‌നങ്ങളായെന്നും ഇതോടെ മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തി.(Malayali nurse’s murder in Bhopal Accused Deepak Kathiar confessed to crime)
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ദീപക് കത്തിയാര്‍. വിവാഹം കഴിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായില്ല. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ വീട്ടില്‍ വിളിച്ച് വരുത്തി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം നാല് മണിക്കൂര്‍ വീട്ടില്‍ സൂക്ഷിച്ച ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചത്.
നാല് വര്‍ഷം പരിചയത്തിലായിരുന്ന മായയും ദീപക്കും പ്രണയത്തിലാവുകയായിരുന്നു. ഒരേ ആശുപത്രിയില്‍ വ്യത്യസ്ത ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് രണ്ടുപേരും ജോലി ചെയ്തിരുന്നത്. മായയുമായുള്ള ബന്ധം നിലനില്‍ക്കെ തന്നെ കഴിഞ്ഞ വര്‍ഷമാണ് കാണ്‍പൂര്‍ സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ ദീപക് കത്തിയാര്‍ വിവാഹം ചെയ്തത്. ഇതേത്തുടര്‍ന്ന് ഇരുവരും നിരന്തരം പ്രശ്‌നങ്ങളുണ്ടായി. മായയെ ഒഴിവാക്കാന്‍ പല തവണ ദീപക് ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയ മായയുമായി ശാരീരികമായി ബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ കഴുത്തുഞെരിച്ചാണ് ദീപക് മായയെ കൊലപ്പെടുത്തിയത്.
Read Also: അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ ദുരൂഹ മരണം; ആര്യക്ക് ഇ-മെയിലുകള്‍ അയച്ചത് നവീന്‍?
നാല് മണിക്കൂറിന് ശേഷം മൃതദേഹം ആശുപത്രിയിലെത്തിച്ചു. കുഴഞ്ഞുവീണു എന്നാണ് ദീപക് ആശുപത്രിയില്‍ വിവരം പറഞ്ഞത്. എന്നാല്‍ കഴുത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദീപക് നാടുവിടാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.
Story Highlights : Malayali nurse’s murder in Bhopal Accused Deepak Kathiar confessed to crime
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here