ഇത്തവണ ജയം ശൈലജയ്‌ക്കെന്ന് 24 സര്‍വേ ഫലം; വടകരയില്‍ യുഡിഎഫ് ജയിക്കുമെന്ന് പറഞ്ഞ വടകരയുടെ മനസ് മാറുമ്പോള്‍…;നാല് മാസത്തെ ഇടവേളകളിലെ സര്‍വേഫലങ്ങള്‍ തെളിയിക്കുന്നത്…

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം, ആര്‍എംപിയുടെ വേരോട്ടം, ബോംബ് സ്‌ഫോടനം തുടങ്ങിയ ചില സവിശേഷമായ വിഷയങ്ങള്‍ കൂടി പരിഗണിക്കപ്പെടുന്ന മണ്ഡലമാണ് വടകര. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 24 നടത്തിയ ലോക്‌സഭാ ഇലക്ഷന്‍ മൂഡ് ട്രാക്കര്‍ സര്‍വെയിലൂടെ വടകരയെക്കുറിച്ച് ചില സുപ്രധാന ട്രെന്‍ഡുകള്‍ ഉരുത്തിരിഞ്ഞിരുന്നു. യുഡിഎഫ് ജയിക്കുമെന്ന് കൂടുതല്‍ പേര്‍ അഭിപ്രായം രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വടകര.സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനവും നിലവിലെ യുഡിഎഫ് എംപിയുടെ പ്രവര്‍ത്തനവും ശരാശരിയെന്ന് വിലയിരുത്തിയ വടകരയ്ക്ക് കേന്ദ്രത്തിന്റെ ഭരണത്തോട് വലിയ തൃപ്തിയില്ലായിരുന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും രാഹുല്‍ ഫാക്ടര്‍ വടകരയ്ക്ക് ഗുണം ചെയ്യുമെന്നുമായിരുന്നു അന്ന് വടകരയുടെ പൊതുഅഭിപ്രായം. യുഡിഎഫിന് നേരിയെ മേല്‍ക്കൈയെന്ന് പ്രതീക്ഷിച്ച മണ്ഡലത്തില്‍ നാല് മാസക്കാലത്തിനിപ്പുറം വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. കരുത്തയായ കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വടകരയില്‍ ഇത്തവണ കളി മാറുമെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന 24 തെരഞ്ഞെടുപ്പ് സര്‍വെ ഫലം. മൂഡ് ട്രാക്കര്‍ സര്‍വെയില്‍ നിന്ന് തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വെയിലെത്തുമ്പോള്‍ വടകര കൂടുതല്‍ എല്‍ഡിഎഫിലേക്ക് ചായുന്ന ട്രെന്‍ഡ് നമ്മുക്ക് കാണാം. ഷാഫി പറമ്പിലിനേക്കാള്‍ ശൈലജയ്ക്ക് ജയ സാധ്യത കൂടുതലെന്നാണ് 24 അഭിപ്രായ സര്‍വെ ഫലം. (comparing 24 mood tracker survey and election survey in Vadakara constituency)
24 തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 45.5 ശതമാനം പേരാണ് കെ കെ ശൈലജ വടകരയുടെ എംപിയാകുമെന്ന് വിലയിരുത്തുന്നത്. തൊട്ടുപിന്നില്‍ തന്നെ ഷാഫി പറമ്പിലുണ്ട്. 42.9 ശതമാനം പേരാണ് ഷാഫി പറമ്പില്‍ വടകരയില്‍ ജയിച്ചുകയറുമെന്ന് കരുതുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണ ജയിക്കുമെന്ന് 9.9 ശതമാനം പേരും മറ്റുള്ളവര്‍ എന്ന ഓപ്ഷന്‍ സര്‍വെയില്‍ പങ്കെടുത്ത 1.7 ശതമാനം പേരും തെരഞ്ഞെടുത്തു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
ഡിസംബറില്‍ നടന്ന മൂഡ്ട്രാക്കര്‍ സര്‍വെയില്‍ വടകരയിലെ യുഡിഎഫ് എംപിയായ കെ മുരളീധരന് ശരാശരി മാര്‍ക്കാണ് വടകരക്കാര്‍ നല്‍കിയിരുന്നത്. കെ.മുരളീധരന്റെ പ്രവര്‍ത്തനം മികച്ചതെന്ന് 10% പേര്‍ മാത്രമാണ് പറഞ്ഞത്. വളരെ മികച്ചതെന്ന് പറഞ്ഞത് 3% മാത്രമാണ്. എംപിയുടെ പ്രവര്‍ത്തനം മോശമെന്ന് 15% പേരും വളരെ മോശമെന്ന് 10% പേരും പറഞ്ഞപ്പോള്‍ 16% പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.വടകരയില്‍ ആര് വിജയിക്കുമെന്ന ചോദ്യത്തിന് 43% പേരും യുഡിഎഫ് എന്ന് പറഞ്ഞുവെങ്കിലും വടകരയ്ക്ക് ഇടത് ചായാനുള്ള പ്രവണത തള്ളിക്കളയാനാകില്ല. കാരണം 40% പേരാണ് എല്‍ഡിഎഫ് വിജയിക്കുമെന്ന് പറഞ്ഞത്.
നാല് മാസത്തിനിപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് മേല്‍ക്കൈയെന്ന് വടകര വിലയിരുത്താനുള്ള കാരണം കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വം തന്നെയാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് നടത്തിയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജയെ തുണയ്ക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. സ്ത്രീ വോട്ടറുമാരില്‍ കെ കെ ശൈലജയ്ക്ക് സ്വാധീനമുറപ്പിക്കാനായേക്കും. കേരളത്തിലെമ്പാടും 20000 സാമ്പിളുകള്‍ ശേഖരിച്ചാണ് സിറ്റിസണ്‍സ് ഒപ്പിനിയന്‍ റിസേര്‍ച്ച് ആന്‍ഡ് ഇവാലുവേഷന്‍(കോര്‍) തെരഞ്ഞെടുപ്പ് സര്‍വെ നടത്തിയത്.
Story Highlights : comparing 24 mood tracker survey and election survey in Vadakara constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here