Advertisement

കേന്ദ്രത്ത് എൻഡിഎ തുടരും; ഇഞ്ചോടിഞ്ചിൽ പ്രേമചന്ദ്രൻ തന്നെ മണ്ഡലത്തിൽ ജയിക്കും: നിലപാട് പറഞ്ഞ് കൊല്ലം

April 8, 2024
Google News 1 minute Read
kollam 24 election survey nk premachandran

രാജ്യത്ത് എൻഡിഎ ഭരണം തുടരുമെന്ന് കൊല്ലത്തെ ഭൂരിപക്ഷം വോട്ടർമാർ. 24 ഇലക്ഷൻ സർവേയിൽ 48.4 ശതമാനം പേരും ഈ അഭിപ്രായക്കാരാണ്. ഇന്ത്യാ മുന്നണി ഭരണം പിടിക്കുമെന്ന് 28.1 ശതമാനം പേർ അഭിപ്രായപ്പെട്ടു. 22.4 ശതമാനം പേർ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താതിരുന്നപ്പോൾ 1.1 ശതമാനത്തിൻ്റെ വിശ്വാസം മറ്റാരെങ്കിലും ഭരണം പിടിക്കുമെന്നാണ്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രസർക്കാർ ഉത്തരവാദിയാണെന്ന് 39.5 ശതമാനം പേരും അഭിപ്രായപ്പെടുമ്പോൾ 32.4 ശതമാനം പേർ സംസ്ഥാനം തന്നെയാണ് ഉത്തരവാദികളെന്ന് പറയുന്നു. 28.1 ശതമാനം ആളുകൾ കേന്ദ്രത്തെയും സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു. വോട്ടിനെ പൗരത്വ നിയമഭേദഗതി സ്വാധീനിക്കുമെന്ന് 57.3 ശതമാനം പേരും സ്വാധീനിക്കില്ലെന്ന് 42.7 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

കേന്ദ്രസർക്കാരിൻ്റെ പ്രവർത്തനങ്ങൾ മോശമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. 34.4 ശതമാനം പേർ ഈ അഭിപ്രായക്കാരാണ്. ഭരണം മോശമെന്നും ശരാശരിയെന്നും 28.4 ശതമാനം വീതം ആളുകൾ പറയുന്നു. ഭരണം മികച്ചതെന്ന് 6.5 ശതമാനം പേരും വളരെ മികച്ചതെന്ന് 2.3 ശതമാനം പേരും അഭിപ്രായപ്പെടുന്നു.

പിണറായി വിജയൻ തന്നെയാണ് കൊല്ലത്തും കേരളാ രാഷ്ട്രീയത്തിലെ ഇഷ്ടപ്പെട്ട നേതാവ്. 48.8 ശതമാനം പേർ പിണറായി വിജയനൊപ്പമുണ്ട്. 21.4 ശതമാനം പേർ വിഡി സതീശനെയും 18.7 ശതമാനം പേർ രമേശ് ചെന്നിത്തലയെയും ഇഷ്ടപ്പെടുന്നു. കെ സുരേന്ദ്രൻ 6.8 ശതമാനം, വി മുരളീധരൻ 2.4 ശതമാനം, എംവി ഗോവിന്ദൻ 1.9 ശതമാനം എന്നിങ്ങനെയാണ് മറ്റ് നേതാക്കൾ.

കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമചന്ദ്രൻ വിജയിക്കുമെന്നാണ് ഭൂരിപക്ഷാഭിപ്രായം. 44.8 ശതമാനം പേരാണ് പ്രേമചന്ദ്രൻ വിജയിക്കുമെന്ന് അഭിപ്രായപ്പെടുന്നത്. 44.1 ശതമാനവുമായി എൽഡിഎഫിൻ്റെ എം മുകേഷ് തൊട്ടുപിന്നിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ വിജയിക്കുമെന്ന് 13.2 ശതമാനം പേർ അഭിപ്രായപ്പെടുന്നു.

Story Highlights: kollam 24 election survey nk premachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here