സിപിഐഎം സ്വന്തം പോസ്റ്റിൽ ഗോൾ അടിക്കുകയാണ്, EDയെ എനിക്കറിയില്ല: സുരേഷ് ഗോപി 24നോട്

കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മിന് സുരേഷ് ഗോപിയുടെ മറുപടി. നികുതി വെട്ടിപ്പ് കേസ് ആരും ആയുധമാക്കേണ്ട എന്ന് സുരേഷ് ഗോപി ട്വന്റിഫോറിനോട്. കേസ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും മറികടക്കണമെന്നും അറിയാം.
കരുവന്നൂരിൽ ഇ ഡി വന്നതിന് തന്നെ പഴിക്കേണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇ ഡി അന്വേഷണം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇ ഡിയെ എനിക്ക് അറിയില്ല. ഇ ഡി നടപടികൾ തെറ്റെന്ന് സിപിഐഎം പറയട്ടെ. സിപിഐഎം സ്വന്തം പോസ്റ്റിൽ ഗോൾ അടിക്കുകയാണ്.
പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ അങ്ങേയറ്റം വരെ പോകുമെന്ന് സുരേഷ് ഗോപി. ഇതും പോരാട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കേസ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം.
കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് ബാധിക്കണമെന്നും അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തില്‍ നിര്‍ത്താന്‍ പറ്റുമോയെന്നും സുരേഷ് ഗോപി മറുപടി പറഞ്ഞു.
നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണോ എന്ന ചോദ്യത്തിന് താന്‍ അതുപോലും പറയാന്‍ പാടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ടെങ്കിലും ഉത്തരവാദിത്തമുള്ള പൗരന്‍ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights : Suresh Gopi on ED about Karuvanoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here