കേന്ദ്രസര്‍ക്കാരിന്റേത് പ്രതിപക്ഷ വേട്ടയോ?; ട്വന്റിഫോർ സർവേയിൽ ‘ബിഗ് ക്വസ്റ്റി’ന് മറുപടിയുമായി വോട്ടർമാർ
അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തെ പിന്തുണച്ച് ട്വന്റിഫോർ അഭിപ്രായ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷവും. ട്വന്റിഫോർ പ്രീപോൾ സർവേ മൂന്നാം ഘട്ടത്തിൽ മുന്നോട്ടുവച്ച ബിഗ് ക്വസ്റ്റ്യൻ കേന്ദ്ര സർക്കാർ രാഷ്ട്രീയ വേട്ട നടത്തുകയാണോ എന്നായിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്, കോൺഗ്രസ് സിപിഐഎം ഉൾപ്പെടെയുള്ള പാർട്ടികൾക്ക് എതിരെ ആദായ നികുതി വകുപ്പിന്റെ നടപടി, കരുവന്നൂരിലെ ഇഡി ഇടപെടൽ… ഇവയെല്ലാം ഈ തെരഞ്ഞെടുപ്പ് കാലത്ത് സജീവ ചർച്ചാ വിഷയമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപിയുടെ രാഷ്ട്രീയ ഉപകരണങ്ങളായി മാറിയെന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ആരോപിക്കുന്നു. അഴിമതിക്കെതിരായ സന്ധിയില്ലാത്ത പോരാട്ടമെന്നാണ് കേന്ദ്ര സർക്കാർ അനുകൂലികളുടെ മറുപടി. ട്വന്റിഫോർ പ്രീപോൾ സർവേയിൽ പങ്കെടുത്തവരിൽ 44.1 ശതമാനം പ്രതികരിച്ചത് വേട്ടയാടുന്നുണ്ട് എന്നാണ്. രാഷ്ട്രീയ വേട്ടയാടൽ ഇല്ല അഭിപ്രായപ്പെട്ടത് സർവേയിൽ പങ്കെടുത്ത 23.8 ശതമാനം പേർ മാത്രം. 32.1 ശതമാനം പേർ നൽകിയത് അറിയില്ല എന്ന മറുപടിയാണ്.
മണ്ഡലം തിരിച്ചുള്ള അഭിപ്രായ സർവേക്ക് ഒപ്പം പൊതു വിഷയങ്ങളിൽ കേരളത്തിൽ ആകെയുള്ള വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാനാണ് ട്വന്റിഫോർ പ്രീപോൾ സർവേയുടെ ഭാഗമായ ബിഗ് ക്വസ്റ്റ്യൻ.
Story Highlights : 24 election survey big question
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here