സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയര്‍ന്നു. ഇതോടെ ഒരു ഗ്രാം സ്വണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വര്‍ണ വില 52,800 രൂപയുമായി. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വര്‍ണ വില വർധിച്ചത്.
ഇന്ന് രാവിലെ സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കു ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് മണിക്കൂറുകൾക്കിടെ സ്വര്‍ണവിലയിൽ വീണ്ടും വര്‍ധനവുണ്ടായത്.
ഇന്ന് രാവിലെ സ്വര്‍ണവില ഏറ്റവും വലിയ റെക്കോഡിലെത്തിയിരുന്നു. 240 രൂപയായിരുന്നു പവന് രാവിലെ ഉയര്‍ന്നത്. ഉച്ചയ്ക്ക് ശേഷവും വര്‍ധനവുണ്ടായതോടെ സ്വര്‍ണവിലയിൽ ഇന്ന് മാത്രം പവന് 440 രൂപയുടെ വര്‍ധനവുണ്ടായി.
Story Highlights : Gold prices sprint to all-time peak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here