‘കേരള സ്റ്റോറി പ്രദർശിപ്പിച്ചത് ചേരിതിരിവ് ലക്ഷ്യമിട്ടല്ല; പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം’; വിശദീകരണവുമായി സീറോ മലബാർ സഭ
വിവാദ സിനിമ കേരള സ്‌റ്റോറി പ്രദർശിപ്പിച്ചതിൽ വിശദീകരണവുമായി സീറോ മലബാർ സഭ. മതസ്പർദ ഉണ്ടാക്കാനോ ചേരിതിരിവ് ഉണ്ടാക്കാനോ ലക്ഷ്യമിട്ടല്ല ചിത്രം പ്രദർശിപ്പിച്ചതെന്ന് സീറോ മലബാർ സഭ വാക്താവ് ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. കുട്ടികൾക്കിടയിൽ പ്രണയക്കെണിയിൽ അവബോധം സൃഷ്ടിക്കുകയായിരുന്നു ചിത്രം പ്രദർശിപ്പിച്ചതിന്റെ ലക്ഷ്യമെന്ന് ഫാ. ആന്റണി വടക്കേക്കര ട്വന്റിഫോറിനോട് പറഞ്ഞു.
‘സെൻസർ പ്രദർശനനുമതി നൽകിയ ചിത്രമാണ് കേരള സ്റ്റോറി. തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും വന്ന സിനിമയാണ്. എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന് മറ്റുള്ളവരല്ലല്ലോ തീരുമാനിക്കുന്നത്. ഇതിന് പിന്നിൽ വർഗീയ ചേരിതിരിവ് ഉണ്ടക്കാനോ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ സഭയ്ക്കില്ല. അതിനാൽ ഇത് വിവാദമാക്കി വളർത്തിക്കൊണ്ടു പോകരുത്’ ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.
Read Also: ‘കേരള സ്‌റ്റോറി RSS അജണ്ട; കേരളത്തെ അപമാനിക്കാൻ ശ്രമം; കെണിയിൽ വീഴരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ
ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിനിടെ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. ഇടുക്കി രൂപതയിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മുന്നിലാണ് സിനിമ പ്രദർശിപ്പിച്ചത്.പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദർശനവുമായി കൂടുതൽ രൂപതകൾ. സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും. ഇടുക്കി രൂപതയ്ക്ക് പിന്നാലെയാണ് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്.
Story Highlights : Syro-Malabar Sabha with an explanation on screening of Kerala story movie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here