‘ED സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാൻ; ഹൈക്കോടതിയുടേത് ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ച വിധി’; തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി സമൻസിനെതിരായ ഹർജിയിലെ ഹൈക്കോടതി വിധി ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉർത്തിപ്പിടിച്ചെന്ന് ഡോ. ടിഎം തോമസ് ഐസക്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ് ജനാധിപത്യത്തെ അട്ടിമറിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഫണ്ട് വിനിയോഗം സംബന്ധിച്ചതിൽ വിശദീകരണം നൽകേണ്ടത് കിഫ്ബിയാണെന്ന് തോമസ് ഐസക് വ്യക്തമാക്കി.
വിധിപകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരണം നടത്തുമെന്ന് തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്നായിരുന്നു ഇഡിയോട് കോടതി നിർദേശിച്ചത്. സ്ഥാനാർത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാൻ സാധിക്കുമെന്ന് തോമസ് ഐസക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹർജികൾ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എട്ടു തവണ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ എട്ടു തവണയും ഹാജരാകാൻ തോമസ് ഐസക് തയാറായില്ല. ഇതിനിടെയാണ് ഇഡി സമൻസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്. മസാലബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ച ഇഡി നടപടിയെ ആണ് തോമസ് ഐസകും കിഫ്ബി ഉദ്യോഗസ്ഥരും ചോദ്യം ചെയ്തത്.
Story Highlights : Thomas Isaac responds in KIIFBMasala bond case high court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here