ആലത്തൂരില്‍ രമ്യയെ മറികടക്കുമോ കെ രാധാകൃഷ്ണന്‍?; സര്‍വേ പറയുന്നതിങ്ങനെ
ആലത്തൂരിന്റെ മനസറിഞ്ഞ് ട്വന്റിഫോറിന്റെ മെഗാ പ്രീ പോള്‍ സര്‍വേ.. രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 39.7 ശതമാനം പേരാണ്. 34.8 ശതമാനം പേര്‍ ഇന്ത്യാ മുന്നണി എന്നും 1.9 ശതമാനം പേര്‍ മറ്റുള്ളവര്‍ എന്നും രേഖപ്പെടുത്തി. 23.6 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല.
ഇന്ത്യാ സഖ്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് 39.2 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയത് അതെ എന്നാണ്. 19.9ശതമാനം പേരുടെ അഭിപ്രായത്തില്‍ വെല്ലുവിളിയാകില്ല എന്നാണ്. 40.9ശതമാനം പേര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമില്ല. ആലത്തൂരിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ദേശീയ നേതാവെന്ന ചോദ്യത്തിന് 51.8 ശതമാനം പേര്‍ സര്‍വേയില്‍ വോട്ട് രേഖപ്പെടുത്തിയത് രാഹുല്‍ ഗാന്ധി എന്നാണ്. 19.9 ശതമാനം പേര്‍ നരേന്ദ്രമോദിക്ക് വോട്ട് ചെയ്തപ്പോള്‍ 25.5ശതാനം പേര്‍ക്ക് ഇഷ്ടപ്പെട്ട ദേശീയ നേതാവ് സീതാറാം യെച്ചൂരി ആണ്. 2.3 ശതമാനം പേരുടെ അഭിപ്രായത്തില്‍ മമത ബാനര്‍ജിയും 0.5ശതമാനം പേര്‍ പറയുന്നത് എം കെ സ്റ്റാലിനെയുമാണ്. അഖിലേഷ് യാദവ് 0 ശതമാനം.
ആലത്തൂരുകാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ ജനകീയ നേതാവ് പിണറായി വിജയനാണ്. വോട്ട് ശതമാനം 45.4 ശതമാനം. 23.3 ശതമാനം പേര്‍ വി ഡി സതീശനും 21.2 ശതമാനം പേര്‍ രമേശ് ചെന്നിത്തലയ്കക്ും 8.1 ശതമാനം പേര്‍ കെ സുരേന്ദ്രനും അനുകൂലിച്ച് വോട്ട് ചെയ്തു . 0.9 ശതമാനം പേരാണ് വി മുരളീധരനെ ഇഷ്ടപ്പെട്ടത്. 1. 2 ശതമാനം പേര്‍ എം വി ഗോവിന്ദനെ അനുകൂലിച്ചു.
പ്രതിപക്ഷത്തെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നോ എന്ന ചോദ്യത്തിന് 44.2 ശതമാനം പേരും ഉണ്ട് എന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 21.2 ശതമാനം പേര്‍ പറയുന്നത് ഇല്ല എന്നാണ്. 34.7 ശതമാനം പേര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.
പൗരത്വ ഭേദഗതി നിയമം വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 47.2 ശതമാനം പേരും സ്വാധീനിക്കും എന്ന് പറഞ്ഞപ്പോള്‍ 52.8 ശതമാനം പേരും പറഞ്ഞത് അനുകൂലിക്കില്ല എന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോ ഈ തെരഞ്ഞെടുപ്പെന്ന ചോദ്യത്തിന് 28.5 ശതമാനം പേര്‍ ഇല്ലെന്നും 71.5 ശതാനം പേര്‍ വിലയിരുത്തുമെന്നും രേഖപ്പെടുത്തി.
Read Also: ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് രണ്ടായിരത്തിലധികം ക്യാമറകൾ
24 ഇലക്ഷന്‍ അഭിപ്രായ സര്‍വേയില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ ഇത്തവണ ആര് ജയിക്കുമെന്ന ചോദ്യത്തിന് 46.5 ശതമാനം പേരും അനുകൂലിക്കുന്നത് എല്ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണനെയാണ്. 41.7 ശതമാനം പേര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെയും 9.6ശതാനം പേര്‍ ബിജെപി സ്ഥാനാര്‍ത്ഥി ടി എന്‍ സരസുവിനെയും പിന്തുണച്ചു. 2.2 ശതമാനമാണ് മറ്റുള്ളവര്‍.
Story Highlights : 24 Election Opinion Survey Alathur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here