ഫാത്തിമ മകനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത് 18 വർഷം മുൻപ്; കണ്ണീരോടെ റഹീമിന്റെ മാതാവ്

സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന അബ്ദുൾ റഹീമിന്റെ മാതാവിന് ഇത് മകൻ കൂടെയില്ലാത്ത മറ്റൊരു പെരുന്നാളാണ്. അടുത്ത പെരുന്നാൾ ദിനമെങ്കിലും മകന്റെ കൂടെ ആഘോഷിക്കണമെന്ന പ്രാർത്ഥനയിലാണ് ഈ മാതാവ്. റഹീമിന്റെ മോചനത്തിനായി കഠിനപ്രയത്‌നത്തിലാണ് ഒരു നാട് ഒന്നാകെ. ( abdul rahim mother alone on eid )
പതിനെട്ടു വർഷം മുൻപാണ് ഫാത്തിമ, മകൻ അബ്ദുൾ റഹീമിനൊപ്പം അവസാനമായി പെരുന്നാൾ ആഘോഷിച്ചത്. വീണ്ടുമൊരു പെരുന്നാൾ ദിനമെത്തുമ്പോൾ കണ്ണീരോടെ മകന്റെ വരവിനായി കാത്തിരിക്കുകയാണ് ഈ മാതാവ്.
അബ്ദുൾ റഹീമിന്റെ മോചനത്തിനായി ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രം. മോചന തുകയായ 34 കോടിയിൽ ഇതുവരെ സമാഹരിക്കാനായത് 13 കോടി രൂപയും. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് അബ്ദുൾ റഹീമിന്റെ കുടുംബം.
റഹീമിന് മുന്നിലുള്ളത് ഇനി ആറ് നാൾ… ഇതിനോടകം ലഭിച്ചത് 13 കോടി രൂപ… ഇനി വേണ്ടത് 21 കോടി..
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO 074905001625
IFSC CODE ICIC0000749
BRANCH: ICICI MALAPPURAM
Story Highlights : abdul rahim mother alone on eid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here