സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം; സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. സർവകലാശാലകളിൽ വിസി നിയമനത്തിന് ഗവർണറോട് നിർദേശിക്കണമെന്ന ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് സർക്കാർ നീക്കം. സെർച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. സുപ്രിംകോടതി വിധിയനുസരിച്ച് ഗവർണർക്കാണ് വിസിമാരെ നിയമിക്കാനും സെർച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം.
രാജ്ഭവനോട് നോമിനിയെ നിർദേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്ഭവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് സർക്കാർ ഉത്തരവ്.
Read Also: പാഠപുസ്തകങ്ങളിൽ വീണ്ടും തിരുത്തലുമായി NCERT; മാറ്റം പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ
സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച് കമ്മിറ്റി രൂപീകരിക്കുക. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.
Story Highlights : Government formed search committee for the appointment of VC of KTU
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here