Advertisement

തൃശൂരിൽ വി.എസ് സുനിൽ കുമാർ; കെ.മുരളീധരനും സുരേഷ് ഗോപിയും ഇഞ്ചോടിഞ്ച്

April 11, 2024
Google News 1 minute Read

ട്വന്റിഫോര്‍ ഇലക്ഷന്‍ അഭിപ്രായ സര്‍വേയില്‍ തൃശൂരിന്റെ മനസറിഞ്ഞ് പ്രവചനങ്ങള്‍. 24 ഇലക്ഷന്‍ അഭിപ്രായ സര്‍വേയില്‍ തൃശൂർ മണ്ഡലത്തില്‍ ഇത്തവണ ആര് ജയിക്കുമെന്ന ചോദ്യത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ജയിക്കുമെന്നാണ് 35.9 ശതമാനം പേരും അഭിപ്രായപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ ജയിക്കുമെന്ന് 31.5 % പേർ അഭിപ്രായപ്പെട്ടപ്പോൾ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും 31.5 % ശതമാനമാണ് രേഖപ്പെടുത്തിയത്. 1.1 ശതമാനമാണ് മറ്റുള്ളവര്‍.

രാജ്യം ആര് ഭരിക്കുമെന്ന ചോദ്യത്തിന് എന്‍ഡിഎ എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 54.4 ശതമാനം പേരാണ്. 27.7 ശതമാനം പേർ ഇന്ത്യാ മുന്നണി എന്നും 1.4 ശതമാനം പേര്‍ മറ്റുള്ളവര്‍ എന്നും രേഖപ്പെടുത്തി. 16.5 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല.

ഇന്ത്യാ സഖ്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യത്തിന് വെല്ലുവിളിയാകുമെന്ന് 21.9 ശതമാനമെന്ന് രേഖപ്പെടുത്തിയപ്പോൾ വെല്ലുവിളിയാകില്ലെന്ന് 29.5 ശതമാനം പേരും രേഖപ്പെടുത്തി. 48.6 പേർ അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി.

തൃശൂരിലെ ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ദേശീയ നേതാവെന്ന ചോദ്യത്തിന് നരേന്ദ്ര മോദിയെന്ന് 38.4 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ രാഹുൽ ഗാന്ധിയെന്ന് 46.4 പേരും രേഖപ്പെടുത്തി.സീതാറാം യെച്ചൂരിയെന്ന് 9.3 ശതമാനം പേർ അഭിപ്രായപ്പെട്ടു. 1.7 ശതമാനം പേർ മമത ബാനർജിയെന്നും 0.4 ശതമാനം പേർ അഖിലേഷ് യാദവെന്നും രേഖപ്പെടുത്തി. 3.8 ശതമാനം പേർ എം കെ സ്റ്റാലിൻ എന്നും അഭിപ്രായപ്പെട്ടു.

തൃശൂരുകാരുടെകാരുടെ അഭിപ്രായത്തില്‍ കേരളത്തിലെ ജനകീയ നേതാവ്
പിണറായി വിജയനാണ്. 39.9 ശതമാനം വോട്ടാണ് ലഭിച്ചത്. 24.4 ശതമാനം പേർ വി.ഡി സതീശനെന്നും അഭിപ്രായപ്പെട്ടു. രമേശ് ചെന്നിത്തല 14.8 %, കെ. സുരേന്ദ്രനെന്ന് 12.9 ശതമാനം പേർ രേഖപ്പെടുത്തിയപ്പോൾ 5.9 ശതമാനം പേർ വി മുരളീധരൻ എന്ന് അഭിപ്രായപ്പെട്ടു. 2.1 ശതമാനം പേർ എം.വി ഗോവിന്ദനെന്നും അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നോ എന്ന ചോദ്യത്തിന് 29.5 ശതമാനം പേരും ഉണ്ടെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 19.4 ശതമാനം പേര്‍ പറയുന്നത് ഇല്ലെന്നാണ്. 51.1 ശതമാനം പേര്‍ക്കും ഇക്കാര്യത്തില്‍ അഭിപ്രായമില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

പൗരത്വ ഭേദഗതി നിയമം വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് 49.7 ശതമാനം പേരും സ്വാധീനിക്കും എന്ന് പറഞ്ഞപ്പോള്‍ 50.3 ശതമാനം പേരും പറഞ്ഞത് അനുകൂലിക്കില്ല എന്നാണ്. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണോ ഈ തെരഞ്ഞെടുപ്പെന്ന ചോദ്യത്തിന് 21.1 ശതമാനം പേര്‍ ഇല്ലെന്നും 78.9 ശതാനം പേര്‍ വിലയിരുത്തുമെന്നും രേഖപ്പെടുത്തി.

Story Highlights : 24 election opinion survey Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here