‘വിവാദ പ്രസ്താവന വേണ്ട, വികസനം പറഞ്ഞാല്‍ മതി’; സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി കേന്ദ്ര നേതൃത്വം

തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ആവേശത്തോടെ മുന്നേറുന്നതിനിടെ വിവാദപ്രസ്താവനകള്‍ അരുതെന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ബിജെപി ദേശീയ നേതൃത്വം. സ്ഥാനാര്‍ത്ഥികള്‍ പ്രകോപനപരമാകുന്ന പ്രസ്താവനകള്‍ നടത്തരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. സ്ഥാനാര്‍ത്ഥികളുടെ പ്രസ്താവനകള്‍ തുടര്‍ച്ചയായി വിവാദമാകുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. (No controversial statement, BJP central leadership strict instructions to candidates)
വിവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനും വികസനത്തെ സംബന്ധിച്ച് സംസാരിക്കാനുമാണ് സ്ഥാനാര്‍ത്ഥികള്‍ക്കുള്ള ഉപദേശം. സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി തെറ്റായ പരാമര്‍ശം ഏതെങ്കിലും ഭാഗത്ത് നിന്ന് ഉണ്ടായാല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്ഥാനാര്‍ത്ഥികളേയും കേന്ദ്രനേതൃത്വം ഇക്കാര്യങ്ങള്‍ അറിയിച്ചു.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
കങ്കണ റണാവത് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനങ്ങള്‍ വിവാദമായത് തെരഞ്ഞെടുപ്പില്‍ ഏത് വിധത്തിലാണ് ബാധിക്കുക എന്നതില്‍ നേതൃത്വത്തില്‍ സംശയമുളവാക്കിയിരുന്നു. വിവാദ പ്രസ്താവനകള്‍ക്ക് പകരമായി മോദി സര്‍ക്കാരിന്റെ വികസനത്തെക്കുറിച്ചോ സ്ത്രീശാക്തീകരണ പരിപാടികളെക്കുറിച്ചോ സംസാരിക്കാന്‍ ബിജെപി നേതൃത്വം കങ്കണയോട് നിര്‍ദേശിച്ചിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Story Highlights : No controversial statement, BJP central leadership strict instructions to candidates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here