Advertisement

ഹോട്ടലിലെ ലഹരി പാർട്ടി; കെട്ടിടം ഉടമയായ പിവി അൻവറിനെ ഒഴിവാക്കി കേസെടുത്തതിൽ ഇടപെട്ട് ഹൈക്കോടതി

April 11, 2024
Google News 2 minutes Read

പിവി അൻവർ എംഎൽഎയുടെ ആലുവ ഹോട്ടലിൽ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ കെട്ടിട ഉടമയായ അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ. പിവി അൻവറിനെ ഒഴിവാക്കിയതിനെതിരായ പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ആലുവ ഹോട്ടലിലെ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ച മദ്യം പിടികൂടിയ കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരു മാസത്തിനുള്ളിൽ പരാതി പരിശോധിച്ച് തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകി. കേസിൽ പിവി അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസെടുത്തിരുന്നത്. ഇതിനെതിരായി നൽകിയ ഹർജിയിലാണ് നടപടി.

2018 ലാണ് ആലുവയിലെ മലക്കപ്പടിയിലുളള റിസോർട്ടിലെ ലഹരിപ്പാർട്ടിക്കിടെ മദ്യം പിടികൂടിയത്. ലൈസൻസ് ഇല്ലാതെ റിസോർട്ടിൽ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്നായിരുന്നു എക്സൈസിന് രഹസ്യ വിവരം ലഭിച്ചത്. എക്സൈസ് എത്തി പരിശോധിച്ച് മദ്യവും അഞ്ച് പേരെയും പിടികൂടി. സംഭവത്തിൽ പിവി അൻവറിനെ ഒഴിവാക്കിയാണ് കുറ്റപത്രം എക്സൈസ് സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്താണ് മലപ്പുറം സ്വദേശിയാണ് ഹൈക്കോടതിയെ സമർപ്പിച്ചത്.

Story Highlights : Setback for PV Anvar ​in Aluva drug party case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here