ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുന്നു; എൽഡിഎഫും യുഡിഎഫും നടത്തുന്നത് വർഗീയത ധ്രുവീകരണ ശ്രമമെന്ന് കെ സുരേന്ദ്രൻ

എൽഡിഎഫും യുഡിഎഫും വർഗീയത ധ്രുവീകരണ ശ്രമം നടത്തുന്നു എന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുകയാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാർ ഉത്തരം പറയേണ്ട പല ചോദ്യങ്ങൾക്കും ഉത്തരം പറയുന്നില്ല. കേരള സ്റ്റോറി, പൗരത്വ നിയമഭേദഗതി വിഷയങ്ങളിൽ ഒതുങ്ങി നിൽക്കുന്നു. പൊതുയോഗങ്ങളിൽ പൗരത്വ ഭേദഗതിയാണ് പ്രധാന വിഷയം എന്ന് മുഖ്യമന്ത്രി പറയുന്നു. ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുകയാണ്. യുഡിഎഫും ഇത്തരത്തിലാണ് ശ്രമം നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: k surendran against ldf udf
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here