മലമ്പുഴയില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാട്ടാനയുടെ നില ഗുരുതരം; പരാതിയുമായി ആനപ്രേമി സംഘം

പാലക്കാട് മലമ്പുഴയില്‍ അപകടത്തില്‍പ്പെട്ട കാട്ടാനയുടെ നില ഗുരുതരം. റെയിൽ പാളം മുറിച്ചു കടക്കുന്നതിനിയാണ് ആനയ്ക്ക് പരുക്കേറ്റത്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അഞ്ച് പേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം ആനയെ പരിശോധിക്കുകയാണ്. ആനയ്ക്ക് പിൻ കാലുകൾക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആനയുടെ കാലിന്‍റെ എല്ലുകൾക്ക് പൊട്ടലില്ല. പുറമെയും പരിക്കുകളൊന്നുമില്ല.(Wild elephant injured while crossing railway track Malampuzha)
വിഷയത്തിൽ പരാതിയുമായി ആന പ്രേമിസംഘം രംഗത്തെത്തി. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്നാണ് ആരോപണം. ആനയെ സംരക്ഷകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ നൽകണമായിരുന്നെന്നും വനം വകുപ്പ് ജിപി എന്തുകൊണ്ട് വിഷയത്തിൽ ഇടപെടുന്നില്ലെന്നുമാണ് ആക്ഷേപം.
ആനപ്രേമിസംഘം വനം മന്ത്രിക്കും ചീഫ് വൈൽഡ് ലൈഫ് വാർഡനും പരാതി നൽകി. ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങലാണ് പരാതി നൽകിയത്. ആനയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. എന്നാൽ ആനയെ ട്രെയിന്‍ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് ഇന്നലെ വനംവകുപ്പ് സര്‍ജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്‍റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ല. ട്രെയിന്‍ വന്ന സമയത്ത് വേഗത്തില്‍ ഓടി വീണ് പരുക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തല്‍.
Read Also: മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവം; മരണം മൂന്നായി
അതേസമയം കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ രാത്രി കാട്ടാന വീണു.
ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ഇന്ന് പുലർച്ചയോടെയാണ് ആന കിണറ്റിൽ വീണത്. പ്രദേശത്ത് കാട്ടാനകൾ കൂട്ടമായി എത്താറുണ്ടെന്ന് പ്രദേശവാസികളും പറയുന്നു.
Story Highlights :Wild elephant injured while crossing railway track Malampuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here