പള്ളാത്തുരുത്തി പാലത്തിൽ നിന്ന് ചാടിയവർക്കായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും

പള്ളാത്തുരുത്തി പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ യുവതിയ്ക്കും യുവാവിനും വേണ്ടി തെരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് സംഭവം നടന്നത്. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് ഇരുവരും ചാടുന്നത് കണ്ടതായി പൊലീസിൽ അറിയിക്കുകയായിരുന്നു.(Search for those who jumped from the Pallathuruthy bridge will resume)
Read Also: ഐഎൻടിയുസി നേതാവ് സത്യന്റെ കൊലപാതകം; പുനരന്വേഷണം വേണമെന്ന് കോൺഗ്രസ്
ഇന്നലെ 12 മണിക്കൂർ ഇരുവർക്കുമായി തെരച്ചിൽ നടത്തിയിരുന്നു. 30 വയസ് തോന്നിക്കുന്ന യുവതിയും യുവാവും ആറ്റിലേക്ക് ചാടുന്നത് കണ്ടുവെന്നാണ് ലോറി ഡ്രൈവർ നെടുമുടി പൊലീസിൽ മൊഴി നൽകിയത്. നെടുമുടി പൊലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ചാടിയവരെ സംബന്ധിച്ച മറ്റ് വിവരങ്ങളും അറിവായിട്ടില്ല.
Story Highlights : Search for those who jumped from the Pallathuruthy bridge will resume
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here