Advertisement

കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരുന്നു

August 21, 2019
Google News 0 minutes Read

കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരന്നു.
കവളപ്പാറയില്‍ 11 പേരെയും പുത്തുമലയിലെ 5 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. കവളപ്പാറയില്‍ വിള്ളല്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ ജിയോളജിസ്റ്റ് അടക്കമുള്ള വിദഗ്ധ സംഘം പരിശോധന നടത്തും.

മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടെങ്കിലും കവളപ്പാറയില്‍ ഇതുവരെ മഴ പെയ്യാത്തത് തെരച്ചിലിന് സഹായകമാവുന്നുണ്ട്. കവളപ്പാറയില്‍ നേരത്തെ ഉണ്ടായിരുന്ന തോട് ഗതിമാറ്റി വിട്ടിരുന്നു. ഈ സ്ഥലത്താണ് ഇപ്പോള്‍ പ്രധാനമായും തെരച്ചില്‍ നടക്കുന്നത്. ഇന്നലെ ഇവിടെ നിന്നും ചില ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മണ്ണെടുക്കുന്ന ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് വലിയ തിരിച്ചടിയാകുന്നുണ്ട്. പ്രദേശത്തെ വെള്ളം നീക്കാന്‍ നടപടികളും പുരോഗമിക്കുകയാണ്.

പുത്തുമലയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ തെരച്ചില്‍ പൂര്‍ണമായും അവസാനിപ്പിച്ച് സൂചിപ്പാറ, ഏലവയല്‍ പ്രദേശങ്ങളിലെ പുഴ യോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലാണ് തെരച്ചില്‍ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here