ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ച സംഭവം; വധശ്രമത്തിന് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്കെതിരെ കേസ്

സിപിഐഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെ വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് കേസ്.
ഇന്നലെ രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ ചർച്ച കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ സെയ് ദലി മന:പൂർവ്വം കാർ പിന്നോട്ടെടുത്ത് ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. പരുക്കേറ്റ ചിന്ത ജെറോം ആശുപത്രിയിൽ ചികിത്സയിലാണ്. കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിശദീകരണം.
Story Highlights : Police registers FIR against Youth Congress, KSU leaders for attacking Chintha Jerome
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here