Advertisement

മണിപ്പൂരില്‍ സംഘർഷം രൂക്ഷം; വെടിവെപ്പില്‍ രണ്ടുമരണം

April 14, 2024
1 minute Read
Security Forces Attacked By Militants In Manipur; 7 Injured

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പുരില്‍ വീണ്ടും വെടിവയ്പ്പ്. കാംപോക്പി, ഇംഫാൽ ഈസ്റ്റ് ഉഖ്റൂൽ ജില്ലകളിൽ ഏറ്റുമുട്ടൽ. തൗബൽ, തെങ്നൗപൽ, കച്ചിങ് ജില്ലകളിൽ രണ്ടുദിവസമായി ഏറ്റുമുട്ടൽ തുടരുന്നു. അമിത് ഷാ നാളെ സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് സംഘർഷം.

കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മെയ്തേയ് സായുധ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ആരോപണം. മണിപ്പൂരിലെ കാംപോക്പിയില്‍ കുക്കി വിഭാഗക്കാരായ രണ്ടുപേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

മെയ്തേയ് വിഭാഗത്തിലെ സായുധ സംഘം വെടിയുതിര്‍ത്തതെന്നാണ് ആരോപണം. തീവ്ര മെയ്തെയ് സംഘടനയായ ആരംഭായ് തെങ്കോല്‍ അംഗങ്ങളാണ് വെടിയുതിര്‍ത്തതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്ന കുക്കി സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇന്നലെ തെഗ്നോപാലിലും കുക്കിമെയ്തെയ് വിഭാഗക്കാര്‍ തമ്മില്‍ രൂക്ഷമായ വെടിവയ്പ്പുണ്ടായിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന വെളളിയാഴ്ചയാണ് മണിപ്പുരിലും വോട്ടെടുപ്പ്. ഇതിനിടയിലാണ് മണിപ്പുര്‍ അശാന്തിയില്‍ തുടരുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അസമില്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി രംഗത്തെത്തിയത്. സൂഷ്മമായാണ് മണിപ്പുര്‍ വിഷയം കൈകാര്യം ചെയ്തതെന്നും സാധ്യമായതെല്ലാം ചെയ്യാന്‍ കഴിഞ്ഞുവെന്നും നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു.

Story Highlights : two killed in firing in manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top