‘എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ട് പാടുന്നയാളാണ് രമ്യ ഹരിദാസ്’: പത്മജ വേണുഗോപാൽ

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. എന്തെങ്കിലും എതിർപ്പുണ്ടായാൽ അപ്പോൾ ഒരു പാട്ട് പാടുന്നയാളാണ് രമ്യ ഹരിദാസ്. പാട്ട് പാടിയത് കൊണ്ട് ജനങളുടെ വയറ് നിറയില്ലെന്നും പത്മജ വേണുഗോപാൽ കുറ്റപ്പെടുത്തി.
രാഹുൽ വന്നതിനേക്കാൾ കൂടുതൽ വയനാട്ടിൽ കാട്ടാന ഇറങ്ങിയെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. പിണറായി പറയുമ്പോൾ കോൺഗ്രസ് സമരം നിർത്തിയില്ലെങ്കിൽ ഫയലു പൊന്തും. ആദ്യത്തെ താമര വിരിയുന്നത് തൃശൂരിലായിരിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഏറ്റവും ശുദ്ധനായ മനുഷ്യനാണ് സുരേഷ് ഗോപിയെന്നും. ചാണകം പൂജ്യമായ വസ്തു. വിമർശിക്കുന്നവരുടെ മാതാപിതാക്കൾ ചാണകത്തിൽ കിടന്നിട്ടില്ലെയന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.തൃശൂരില്‍ കെ. മുരളീധരന്‍ മൂന്നാമതാകുമെന്ന് പത്മജ വേണുഗോപാൽ.
ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് മല്‍സരം.തിരഞ്ഞെടുപ്പുഫലത്തിനുശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടാകും. കെ.കരുണാകരന്റെ ആത്മാവിന്റെ പേരു പറഞ്ഞ് തന്നെ ആരും കുറ്റപ്പെടുത്താൻ വരേണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
Story Highlights : Padmaja Venugopal Against Ramya Haridas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here