‘ഒരേ മതിൽ പങ്കിടുന്ന മസ്ജിദും ക്ഷേത്രവും, തൊട്ടടുത്ത് ചർച്ചും’; മത സൗഹാർദത്തിന്റെ മാത്യകയായി പാളയത്തെ ആരാധാനാലയങ്ങൾ

മത സൗഹാർദത്തിന്റെ ഉത്തമ മാത്യകയാണ് തിരുവനന്തപുരം പാളയത്തെ ആരാധാനാലയങ്ങൾ. ഒരേ മതിൽ പങ്കിടുന്ന മസ്ജിദും ക്ഷേത്രവും കേരളത്തിന്റെ യഥാർത്ഥ കഥ പറയുന്നു. വിശ്വാസികളുടെ കാലങ്ങളായുള്ള ആവശ്യമായ ഗണപതി ക്ഷേത്രത്തിന്റെ ഗോപുരവും പൂർത്തിയായിക്കഴിഞ്ഞു.
അപര മത വിദ്വേഷം പടരുന്ന കാലത്താണ് കാലങ്ങളായുള്ള മത സൗഹാർദ്ദത്തിന്റെ തിരുവനന്തപുരം മാത്യക ഇങ്ങനെ തലയുയർത്തി നിൽക്കുന്നത്. ഒരൊറ്റ മതിൽ രണ്ട് വിശ്വാസങ്ങൾ. പാളയം ജുമാ മസ്ജിദും പാളയത്തെ ശക്തി വിനായക ക്ഷേത്രവും രാജഭരണ കാലം തൊട്ടേയിങ്ങനെ തൊട്ടുരുമ്മി നിൽപ്പാണ്. റോഡിനപ്പുറത്ത് പാളയത്തെ സെന്റ് ജോസഫ് ചർച്ചുമുണ്ട്.
സ്വാതന്ത്ര്യപൂർവ്വ കാലത്തെ വിവിധ സമുദായങ്ങളിൽപ്പെട്ടെ സൈനികർക്ക് വേണ്ടി സ്ഥാപിച്ച അമ്പലവും ഇസ്ലാം – ക്രിസ്ത്യൻ പള്ളികളും.. നിർമ്മിച്ചത് അക്കാലത്താണെങ്കിലും വിപുലീകരിച്ചത് ഒട്ടേറെ കഴിഞ്ഞ്. അതും സകല സമുദായങ്ങളുടെയും സഹകരണത്തോടെ.
ശക്തി വിനായക ക്ഷേത്രത്തിനിപ്പോൾ പുതിയ ഗോപുരം നിർമ്മിച്ചിരിക്കുകയാണ്. കാലങ്ങളായുള്ള സർവ്വമത വിശ്വാസികളുടെ ആഗ്രഹമായിരുന്നു ക്ഷേത്രത്തിന്റെ അലങ്കാര ഗോപുരമെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി പറഞ്ഞു.
കപട കേരള സ്റ്റോറികൾ അരങ്ങു വാഴുന്ന കാലത്താണ് വർഷങ്ങൾക്കു മുമ്പേ മാതൃകയായ ചില റിയൽ കേരള സ്റ്റോറികൾ നമുക്ക് മുന്നിലിങ്ങനെ മാതൃക കാട്ടി നിൽക്കുന്നതെന്ന് ക്ഷേത്രം പൂജാരി ബൈറ്റ്, വിനോദ് പറഞ്ഞു.
Story Highlights : Palayam Temple, Mosque and Church Real kerala story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here