ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് വിശ്വസിപ്പിച്ച് ഭാര്യയെ പീഡിപ്പിച്ചു; പൂജാരിക്ക് 22 വർഷം തടവ്

ഭർത്താവിൻ്റെ മദ്യപാനം പൂജകളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിക്ക് 22 വർഷം തടവ്. തൃശൂർ കുന്നംകുളത്താണ് സംഭവം. കേസിൽ ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയടയ്ക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു.
പെരിങ്ങണ്ടൂർ പൂന്തുട്ടിൽ വിട്ടിൽ സന്തോഷിനെയെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എസ്.ലിഷ ശിക്ഷിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം. ഭർത്താവിൻ്റെ മദ്യപാനം നിർത്താനായാണ് പ്രതി ചില പൂജകൾ നിർദ്ദേശിച്ചത്. പ്രതിയുടെ വീടിനടുത്തുള്ള പെരിങ്ങണ്ടൂരുള്ള അമ്പലത്തിലേക്ക് വിളിച്ച് വരുത്തിയ യുവതിയെ പ്രതിയുടെ വീട്ടിൽ വെച്ചും, പിന്നീട് ബലാത്സംഗ വിവരം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയും പീഡിപ്പിച്ചു.
Read Also: പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറിൽ നിന്നും സ്വർണ്ണവും പണവും തട്ടി; വധു അടക്കം മുങ്ങി
തൃശൂർ മെഡിക്കൽ കോളജിനടുത്തുള്ള ലോഡ്ജിൽ വെച്ചും പ്രതി യുവതിയെ പീഡിപ്പിച്ചു. തുടർന്ന് നൽകിയ പരാതിയിലാണ് നടപടി. 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കെതിരെ മറ്റൊരു ബലാത്സംഗക്കേസും നിലവിലുണ്ടായിരുന്നു.
Story Highlights : Pujari jailed for 22 years in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here