നരെയ്ൻ സെഞ്ച്വറി കരുത്തിൽ കൊൽക്കത്ത ; രാജസ്ഥാന് 224 റൺസ് വിജയലക്ഷ്യം

പ്രഹരിച്ച സുനിൽ നരെയ്ൻ പവറിൽ രാജസ്ഥാന് മുന്നിൽ 224 എന്ന കൂറ്റൻ വിജയലക്ഷ്യമുയർത്തി കൊൽക്കത്ത . 6 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത് . ഐ പി എല്ലിലെ തന്റെ ആദ്യ സെഞ്ചുറി നേടിയ താരം 56 പന്തിൽ 109 റൺസ് നേടിയാണ് പുറത്തായത് 13 ഫോറം 6 സിക്‌സും അടങ്ങുന്നതായിരുന്നു നരെയ്ൻ ഇന്നിങ്സ് . അവസാനം നരെയ്നെ ബൗൾഡാക്കുകയായിരുന്നു ബോൾട്ട് . ടോസ് നേടി ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ച രാജസ്ഥാൻ നായകൻ സഞ്ജു വി സാംസൺ ഒരു നിമിഷം വേണമായിരുന്നോ എന്ന് മനസിൽ ആലോചിച്ചിട്ടുണ്ടാകും. 10 ഓവറിൽ 100 കടന്ന കൊൽക്കത്ത 20 ഓവർ അടിച്ച് കൂട്ടിയത് വിക്കറ്റ് നഷ്ടത്തിൽ റൺസാണ്. 18 പന്തിൽ 30 നേടിയ രഘുവൻഷിയാണ് തിളങ്ങിയ മറ്റൊരു താരം. വെടിക്കെട്ട് വീരന്മാരായ റസ്സലിനും കഴിഞ്ഞ മത്‌സരത്തിലെ ഹീറോ സാൾട്ടിനും വലിയ സ്കോർ സ്വന്തമാക്കാൻ ആകാതെ പോയത് കൊണ്ട് ടീം സ്കോർ 250 കടക്കാതെ നിന്നു . കൊൽക്കത്തയുടെ വിശ്വസ്ത താരം റിങ്കു സിങ് 9 പന്തിൽ 20 റൺസ് നേടി പുറത്താകാതെ നിന്നു
രാജസ്ഥാൻ ബൗളർമാരിൽ 4 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടിയ ബോൾട്ടാണ് താരതമേന്യനാ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കനായത്. ആവേശ് ഖാനും കുൽദീപ് സെന്നും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Story Highlights :IPL Kolkata Knight Riders and Rajasthan Royals live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here