‘കള്ളം പറയുന്ന ശീലമില്ല, പ്രധാനമന്ത്രി നടത്തിയത് കടുത്ത അധിക്ഷേപം’: മുഖ്യമന്ത്രി

പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ മറുപടി. പറയുന്ന കാര്യം പ്രധാനമന്ത്രി പരിശോധിക്കണം. സാധാരണ നിലയിൽ തനിക്ക് കള്ളം പറയുന്ന സ്വഭാവമില്ല. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയത് കടുത്ത അധിക്ഷേപം. സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം തിരിച്ച് നൽകും. അഴിമതി നടത്തിയവരെ സർക്കാർ സംരക്ഷിക്കില്ല.
സിപിഐഎം അക്കൗണ്ടിന്റെ മറവിൽ സുരേഷ് ഗോപിക്ക് നേട്ടം ഉണ്ടാകുമെന്ന് ചിന്തിച്ചുകാണും. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഒന്നാമതാണ് കേരളം. കുറവ് ദരിദ്രരുള്ള സംസ്ഥാനം. മാസപ്പടി വിവാദം രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട്. ക്രമക്കേടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
ലോക്സഭ തിരഞ്ഞെടുപ്പില്‍ 2019 ലേതിനു വിപരീതഫലമാകും ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മികച്ച വിജയം നേടും. ബിജെപി മുന്നണി മൂന്നാമതാവും. കേരളവിരുദ്ധ നിലപാടെടുക്കുന്ന യുഡിഎഫിന് വോട്ടര്‍മാര്‍ കനത്ത ശിക്ഷ നല്‍കും. സംഘ്പരിവാറിനെ എതിര്‍ക്കുന്ന എല്‍ഡിഎഫ് ജയിക്കണോ ആ നയങ്ങളോടു ചേരുന്ന യുഡിഎഫ് ജയിക്കണോയെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി തൃശൂരില്‍ പറഞ്ഞു.
രാജ്യത്ത് ഗ്യാരന്റി കിട്ടിയത് കോര്‍പറേറ്റുകള്‍ക്ക് മാത്രമാണ്. കേരളത്തോട് വിഭാഗീയ സമീപനം. കടമെടുപ്പ് പരിധി ഹര്‍ജിയില്‍ കേരളത്തിന് തിരിച്ചടിയുണ്ടായെന്ന് മോദി പറഞ്ഞു. ഹര്‍ജി സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടത് എങ്ങനെയാണ് തിരിച്ചടിയാവുക. കേരളത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കിട്ടാനുള്ള ശ്രമത്തിനെതിരെ ജനം വിധിയെഴുതുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights : Pinarayi Vijayan Against Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here