സഹോദരിയുടെ സിവില്‍ സര്‍വീസ് റാങ്ക് നേട്ടം റിപ്പോര്‍ട്ട് ചെയ്ത് ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍

ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം വന്നപ്പോള്‍ അതീവ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി ഫാബി റഷീദും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ട്വന്റിഫോര്‍ റിപ്പോര്‍ട്ടര്‍ സലിം മാലിക്കും. സിവില്‍ സര്‍വീസില്‍ 71 ാം റാങ്ക് നേടാനായതിന്റെ ആഹ്ലാദം എല്ലാവരുമായി പങ്കുവയ്ക്കാന്‍ ഫാബിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്ത്തകന് സലിം ഫാബിയുടെ സഹോദരന് കൂടിയാണ്.
സിവില്‍ സര്‍വീസില്‍ അഖിലേന്ത്യാ തലത്തില്‍ 71 ാം റാങ്കും സംസ്ഥാനത്ത് 9ാം റാങ്കുമാണ് ഫാബി റഷീദിന്.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തന്റെ കസിന് തന്നെ വീട്ടിലെത്തിയപ്പോള്‍ ആ സന്തോഷം ഇരട്ടിയായി. കൊല്ലം റിപ്പോര്‍ട്ടറായിരുന്ന സലിം മാലിക് തിരുവനന്തപുരം ബ്യൂറോയിലേക്ക് എത്തിയപ്പോള്‍ താന്‍ സിവില്‍ സര്‍വീസ് നേടുന്നതും അത് സലിം തന്നെ വാര്ത്തയാക്കുന്നതും ആഗ്രഹിച്ചിരുന്നെന്ന് ഫാബി പറഞ്ഞു.
Read Also: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്
ആദ്യ അവസരത്തില്‍ തന്നെ ഐഎഎസ് കരസ്ഥമാക്കിയെന്ന അഭിമാനം കൂടി ഫാബിക്കുണ്ട്. ഫോര്‍ച്യൂണ്‍ അക്കാദമിയില്‍ ആയിരുന്നു ഫാബി റഷീദിന്റെ പരിശീലനം. ഫലം വരുമ്പോള്‍ ആദ്യ നൂറിനുള്ളില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതായി ഫാബി റഷീദ് 24നോട് പറഞ്ഞു.
Story Highlights : Twentyfour news reporter reports sister’s civil service rank achievement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here