കെ.കെ ശൈലജക്കെതിരായ പ്രചാരണം; മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്

കെ.കെ ശൈലജക്കെതിരായ പ്രചാരണത്തിൽ മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്. ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്. ( case against muslim league worker for spreading fake visuals against kk shailaja )
നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് കേസ്. സംഭവത്തിൽ എതിർ സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ശൈലജയുടെ പരാതി. ജനങ്ങളുടെ അംഗീകാരത്തിൽ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാർഥി പരാതിക്കാരിയെ വളഞ്ഞ വഴിയിൽ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.
Story Highlights : case against muslim league worker for spreading fake visuals against kk shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here