‘കേരള സ്റ്റോറിക്ക് ബദലല്ല മണിപ്പൂർ സ്റ്റോറി; പ്രദർശിപ്പിച്ച് വഴിതിരിച്ചുവിടുന്നത് വിഡ്ഡിത്തം’; KCBC ജാഗ്രതാ കമ്മീഷൻ

വിവാദ സിനിമ ദ കേരള സ്റ്റോറിക്ക് ബദൽ മണിപ്പൂർ സ്റ്റോറിയല്ലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിച്ച് വിഷയം വഴിതിരിച്ചുവിടുന്നത് വിഡ്ഡിത്തമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാദർ മൈക്കിൾ പുളിക്കൽ. ദീപിക പത്രത്തിലെ ലേഖനത്തിലാണ് പരാമർശം.
നേരത്തെ വിവിധ ക്രൈസ്തവ രൂപതകൾ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. പിന്നാലെ സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകളും രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎമ്മും ആഹ്വാനം ചെയ്തിരുന്നു. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രൂപത കേരള സ്റ്റോറി പ്രദർശിപ്പിച്ചത്.
Read Also: പാര്‍ട്ടി പറഞ്ഞാല്‍ അമേഠിയിലും മത്സരിക്കും; രാഹുല്‍ ഗാന്ധി
അതേസമയം കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം വിമർശിച്ചിരുന്നു. ഇടുക്കി, തലശേരി, താമരശേരി രൂപതകൾ വിവാദ ചിത്രം ദ കേരള സ്റ്റോറി പ്രദർശിപ്പിച്ചക്കുന്നതിനിടെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എറണാകുളം-അങ്കമാലി അതിരൂപത പ്രദർശിപ്പിച്ചിരുന്നു. “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്.മണിപ്പൂർ കലാപത്തെ കുറിച്ച് കുട്ടികൾ അറിയണം. കേരള സ്റ്റോറി സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നും പള്ളി വികാരി നിധിൻ പനവേലിൽ അഭിപ്രായപ്പെട്ടു.
Story Highlights : Manipur story is not an alternative to The Kerala story says KCBC Jagratha Commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here