മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പാലോളി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ പാലോളി കുഞ്ഞിമുഹമ്മദ്(76) അന്തരിച്ചു. പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മലപ്പുറം മുണ്ടുപറമ്പ് ഹൗസിങ് കോളനിയിലെ വസതിയിൽ എത്തിക്കും. കബറടക്ക വിവരങ്ങള്‍ പിന്നീട് അറിയിക്കും.
മലപ്പുറം കോഡൂര്‍ ചെമ്മങ്കടവില്‍ റിട്ട. ആര്‍മി ഹവില്‍ദാര്‍ അബൂബക്കറിന്‍റെയും ഉമ്മാച്ചുവിന്‍റെയും മകനായി 1948 ല്‍ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോ ചീഫായാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്. ആറു തവണ മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്‍റും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാനകമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ്, സ്പെഷ്യല്‍ കൗസിലര്‍, വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സി പിഐ എം മലപ്പുറം ഏരിയ മുന്‍ സെക്രട്ടറി, തിരൂര്‍ തുഞ്ചന്‍സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. ഭാര്യ: ഖദീജ മക്കള്‍: പരേതയായ സാജിത, ഖൈറുന്നിസ മരുമക്കള്‍: ഹനീഫ, ഇബ്രാഹിം
Story Highlights : Senior Journalist Paloli Kunjumuhammed passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here