സിൽവർ ലൈൻ അട്ടിമറിക്കാൻ വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം; ഹർജിയിൽ ഇന്ന് കോടതി വിധി

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.
നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായ പി വി അന്‍വറിന്‍റെ ആരോപണം. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി വിജിലൻസും കോടതിയെ അറിയിച്ചു.
എന്നാൽ കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. തെളിവില്ലാതെ ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്നും എന്ത് തെളിവാണ് കൈവശമുളളതെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചോള്‍ കോടതി ഹർജിക്കാരനോട് ചോദിച്ചിരുന്നു.
Story Highlights : Case Against V D Satheeshan on Krail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here