‘ഇല്ലാത്ത ആരോപണം നടത്തിയാൽ അടിച്ചു കരണക്കുറ്റി പൊട്ടിക്കും’; അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെ വെല്ലുവിളിച്ച് ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ഇല്ലാത്ത ആരോപണം നടത്തിയാൽ അടിച്ച് കരണക്കുറ്റി പൊട്ടിക്കും എന്ന് ശോഭ പറഞ്ഞു. അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. എന്ത് നിയമം നടപടി വന്നാലും കുഴപ്പമില്ല എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
കരിമണൽ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച് സലാമിന്. തോട്ടപ്പള്ളിയിലെ സജീവൻ എന്ന സിപിഐഎം പ്രവർത്തകനെ വധിക്കാൻ കൂട്ടുനിന്നതും സലാം ആണ്. മണ്ഡലം വികസിപ്പിക്കാൻ സലാം എംഎൽഎയ്ക്ക് കഴിഞ്ഞോ? കഴക്കൂട്ടത്ത് മത്സരിക്കുമ്പോൾ മലപ്പുറത്തും കോഴിക്കോടുമുള്ള തീവ്രവാദ സംഘടനകളിലെ നേതാക്കളുടെ ഒത്താശയോടെ വ്യാജ ഓഡിയോ ഇറക്കി. എനിക്ക് മഞ്ഞൾ കൃഷിയാണെന്ന് സലാം പറഞ്ഞു. മഞ്ഞൾ കൃഷി മോശമൊന്നുമല്ല. ഞങ്ങൾ കുറച്ചു സ്ത്രീകൾ ചേർന്ന് മഞ്ഞൾ കൃഷി നടത്തുന്നുണ്ടായിരുന്നു. എല്ലാവരോടും കളിക്കുന്നതുപോലെ ശോഭാ സുരേന്ദ്രനോട് വേഷം കെട്ടുമായി വന്നാൽ എന്താണ് കേസ്, കോടതി എന്ന് പഠിപ്പിക്കും. അടുത്തുവന്ന് ആരോപണം ഉന്നയിച്ചാൽ, അത്യധ്വാനം ചെയ്ത് കരുത്തുള്ള കയ്യാണ്. അടിച്ച് കരണക്കുറ്റി പൊളിക്കും എന്നും ശോഭ പറഞ്ഞു.
Story Highlights: shobha surendran threatened h salam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here