ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കാൻ നടപടികൾ; മഴയെ തുടർന്ന് റദ്ദാക്കിയത് 1244 വിമാനങ്ങൾ

മഴ കുറഞ്ഞതോടെ പ്രവർത്തനം സാധാരണ നിലയിലെത്തിക്കാൻ നടപടികൾ ഊർജ്ജിതമാക്കി ദുബായ് വിമാനത്താവളം. സർവീസുകൾ ഭാഗികമായി തുടങ്ങിയിട്ടുണ്ട്. റൺവെയിൽ നിന്നുൾപ്പെടെ വെള്ളം നീക്കം ചെയ്യുന്ന നടപടിയും പുരോഗമിക്കുകയാണ്. മഴയെതുടർന്ന് 1244 വിമാനങ്ങളാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. നിരവധി വിമാനങ്ങൾ സമീപത്തെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിടുകയും ചെയ്തു.വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.(Steps to normalize funcations of Dubai airport after heavy rain)
ടെർമിനൽ ഒന്നിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. എമിരേറ്റ്സ് എയർലൈൻസ് നിർത്തിവെച്ചിരുന്ന ചെക്കിൻ നടപടികൾ പുനരാരംഭിച്ചു. എമിരേറ്റ്സ് ഫ്ലൈ ദുബായ് വിമാനങ്ങളുടെ ചെക്കിൻ ആണ് ടെർമിനൽ 3 ഇൽ തുടങ്ങിയിരിക്കുന്നത്. ഫ്ലൈറ്റ് സ്റ്റാറ്റസ് കൃത്യമായി നോക്കിയശേഷം കാൺഫേംഡ് ടിക്കറ്റ് ഉള്ള യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് വരണമെന്നാണ് യാത്രക്കാർക്ക് നൽകിയ നിർദ്ദേശം തിരക്കൊഴിവാക്കാനാണ് നടപടി.
ദുബായിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കും ഇന്നും തടസ്സം നേരിട്ടു. അതിനിടെ ഷാർജ വിമാനത്താവളത്തിൽ നിന്ന് ഇന്ന്
രാവിലെ മുതൽ എയർ അറെബ്യ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് അതിവേഗത്തിൽ എയർപോർട്ടുകളുടെ പ്രവർത്തനം സധാരണനിലയിൽഎത്തിക്കാനാവുമെന്നാണ് പ്രതീക്ഷെയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Story Highlights : Steps to normalize funcations of Dubai airport after heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here