ഓർമ്മവെച്ച കാലം മുതൽ തൃശൂർ പൂരം ഒരു ആവേശമാണ്; 1982 മുതൽ പൂരം മുടങ്ങിയിട്ടില്ലെന്ന് വി എസ് സുനിൽകുമാർ

തെരഞ്ഞെടുപ്പ് ചൂടിനിടയിൽ പൂര ആവേശത്തിന് ഒരു കുറവുമില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ. 1982ൽ പത്താം ക്ലാസുമുതൽ തൃശൂർ പൂരം മുടങ്ങിയിട്ടില്ല. അതിന് ശേഷം എല്ലാ പൂരത്തിനും ഞാനിവിടെ ഉണ്ടാകും. അന്നത്തേത് പത്തിരട്ടി വെടിക്കെട്ടാണ്. ഇപ്പോൾ ഉള്ളത് പോലെയല്ലെന്നും നിയന്ത്രണങ്ങൾ വന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരെഞ്ഞടുപ്പായാലും പൂരം കൊണ്ടുപോകും. പൂരം മുടങ്ങി ഒരു ആഘോഷത്തിനുമില്ലെന്നും അദ്ദേഹം 24നോട് പറഞ്ഞു.
തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവ് ഭഗവതി പൂര വിളംബരം ചെയ്യുന്നതോടെ തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്. ഓർമ്മ വെച്ച കാലം മുതൽ തൃശൂർ പൂരം ഒരു ആവേശമാണ്. തെരഞ്ഞെടുപ്പ് ചൂടിനിടയിലെ ഈ പൂരത്തിനും ആവേശം കുറവില്ല. എല്ലാ തൃശൂർക്കാർക്കും പൂരം ആശംസകൾ നേരുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവ് ഭഗവതി പൂര വിളംബരം ചെയ്യുന്നതോടെ തൃശൂർ പൂരം ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയാണ്. ഓർമ്മ വെച്ച കാലം മുതൽ തൃശൂർ പൂരം ഒരു ആവേശമാണ്. തെരഞ്ഞെടുപ്പ് ചൂടിനിടയിലെ ഈ പൂരത്തിനും ആവേശം കുറവില്ല. എല്ലാ തൃശൂർക്കാർക്കും പൂരം ആശംസകൾ നേരുകയാണ്.
തൃശൂര് ഗെഡികളെ പൊളിക്കല്ലെ മ്മക്ക്
Story Highlights : V S Sunilkumar About Thrissur Pooram 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here