വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് ബിജു രമേശിനെ തടഞ്ഞ് DYFI

വോട്ടിന് പണം നല്‍കാനെത്തിയത് എന്നാരോപിച്ച് ബിജു രമേശിനെ തടഞ്ഞുവെച്ച് ഡിവൈഎഫ്‌ഐ. അരുവിക്കര വടക്കേമല പ്രദേശത്താണ് ബിജു രമേശിനെയും യുഡിഎഫ് പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐ തടഞ്ഞത്. അടൂര്‍ പ്രകാശിന്റെ ബന്ധുകൂടിയായ ബിജു രമേശ് എത്തിയത് കോളനികളില്‍ പണം നല്‍കാനാണെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.
എന്നാല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷിന്റെ വീട്ടിലെത്തിയതെന്നാണ് ബിജു രമേശ് പറയുന്നത്. സ്ഥലത്തെത്തിയ ഇലക്ഷന്‍ സ്‌ക്വാഡും വാഹനവും വീടും പരിശോധിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടര്‍ന്ന് അരുവിക്കര പൊലീസ് സ്റ്റേഷനിലേക്ക് ഇരുവരെയും കൊണ്ടുപോയി. ആരെയും പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ബിജു രമേശ് പറയുന്നത്.
Story Highlights : DYFI stops Biju Ramesh for allegedly coming to pay for votes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here