‘സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..’: ഗൾഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നുവെന്നും എല്ലാവരും പരമാവധി സുരക്ഷിതരായിരിക്കുക എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
75 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഗൾഫ് നാടുകളിൽ ഉണ്ടായത്. നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിട്ടുണ്ട്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
അതിനിടെ മഴയ്ക്ക് ശമനം വന്നതോടെ യുഎഇയിൽ ജനജീവിതം സാധാരണനിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. റോഡുകളിലെ വെള്ളക്കെട്ടുകൾ നീങ്ങി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനവും സാധാരണനിലയിലേക്ക് ആയിക്കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
ഗൾഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകൾ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ.
Story Highlights : Mammootty About Dubai Rain flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here