Advertisement

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചു; മലപ്പുറത്ത് സുപ്രഭാതം പത്രം കത്തിച്ച് പ്രതിഷേധം

April 20, 2024
Google News 3 minutes Read
Suprabhatham newspaper burned as part of protest against LDF advertisement

എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിന് മലപ്പുറം തിരൂരങ്ങാടിയില്‍ സുപ്രഭാതം പത്രം കത്തിച്ചു.സമസ്തയുടെ മുഖപത്രത്തില്‍ പരസ്യം വന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കോമ്മുക്കുട്ടി ഹാജി പറഞ്ഞു.ലീഗിന്റെ ഭാരവാഹിത്വം ഉള്ളയാളല്ല കത്തിച്ചത് എന്നാണ് ലീഗ് വിശദീകരണം. സംഭവം രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതു പക്ഷം. (Suprabhatham newspaper burned as part of protest against LDF advertisement)

മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടി സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യംപ്രസിദ്ധീകരിച്ചതാണ് പത്രം കത്തിക്കാന്‍ കാരണം.വര്‍ഷങ്ങളായി സമസ്തയ്ക്കും ലീഗിനും വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് ഒരിക്കലും ഈ പരസ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്പത്രം കത്തിച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കോമ്മുക്കുട്ടി ഹാജി പറഞ്ഞു .

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

സുപ്രഭാതത്തില്‍ എല്‍ഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാള്‍ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം.പത്രം കത്തിച്ച നടപടി കാടത്തമെന്ന് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ഹംസ പ്രതികരിച്ചു.

അന്തസായി രാഷ്ട്രീയം പറയാന്‍ കെല്‍പ്പില്ലാത്തവരാണ് പത്രം കത്തിച്ചത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.ഹീന പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന പ്രതികരണവുമായി സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സെളൈ രംഗത്തെത്തി. പുതിയ വിവാദം സമസ്ത വോട്ടുകളെ ഇടത്തേക്ക് കൊണ്ട് പോകുമോ എന്ന ആശങ്ക ലീഗിനുണ്ട്.

Story Highlights : Suprabhatham newspaper burned as part of protest against LDF advertisement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here