Advertisement

‘മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടൻ; ജീവിക്കുന്നത് ബിജെപിയെ ഭയന്ന്’; വിഡി സതീശൻ

April 20, 2024
Google News 1 minute Read

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വിഡി സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. ‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.

മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി അന്വേഷിക്കുന്നതെന്ന്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായി വിജയൻ മാത്രം വിമർശിച്ചിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണെന്ന് അദ്ദേഹം പരിഹസിച്ചു.

Read Also: ‘രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടി; കോൺഗ്രസിന്റെ രാജകുമാരൻ വയനട്ടിൽ തോൽക്കും’; പ്രധാനമന്ത്രി

വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ‍െന്ന് വിഡി സതീശൻ‌ പറഞ്ഞു. ഭയമാണ് മുഖ്യമന്ത്രിയെ നയിക്കുന്നതെന്ന് സതീശൻ വിമർ‌ശിച്ചു. മോദിയെ വിമർശിച്ചാൽ‌ കേരളത്തിൽ കേസെടുക്കുന്നു. ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights : VD Satheesan criticise CM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here