കോഴിക്കോട് വെള്ളയിൽ കാർ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം

കോഴിക്കോട് വെള്ളയിൽ കാർ വർക്ക്‌ഷോപ്പിൽ വൻ തീപിടുത്തം. നാട്ടുകാരും അഞ്ച് ഫയർ ഫോഴ്‌സ് യൂണിറ്റും ചേർന്ന് ഒരു മണിക്കൂർ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഫയർ ഫോഴ്‌സ് യൂണിറ്റ് കൃത്യസമയത്ത് എത്തിയില്ല എന്നാരോപണവുമായി നാട്ടുകാർ രംഗത്തെത്തി. ( fire in kozhikode car workshop )
കാർ വർഷോപ്പ് യൂണിറ്റിലെ പെയ്ന്റിങ് ബൂത്തിലാണ് തീപിടുത്തമുണ്ടായത്. പുക ഉയരുന്നതു കണ്ട നാട്ടുകാരാണ് ആദ്യം ഓടിയെത്തിയത്. ജനവാസ മേഖലയിൽ ആയതിനാൽ ഏറെ പരിഭ്രാന്തിയിലായിരുന്നു ജനം. വീട്ടിലുണ്ടായിരുന്ന രോഗികളെ ഉൾപ്പടെ മാറ്റി.
ഫയർ ഫോഴ്‌സ് യൂണിറ്റെത്താൻ വൈകിയത് രക്ഷാപ്രവർത്തന് പ്രതിസന്ധിയിലായി. എന്നാൽ സ്വാഭാവിക കാലതാമസമെന്ന വിശദീകരണമാണ് ഫയർ ഫോഴ്‌സ് നൽകിയത്.
എട്ട് ഫയർ ഫോഴ്‌സ് യൂണിറ്റ് ഉണ്ടായ ബീച്ച് ഫയർ സ്‌റേഷനിൽ നിലവിൽ ഒരു യൂണിറ്റ് മാത്രമാണ് ഉള്ളത്. തീപിടുത്തമുണ്ടാകുമ്പോൾ ഓടിയെത്താൻ ഇത് വെല്ലുവിളിയാകുന്നുണ്ട്. തൊട്ടടുത്തുള്ള കയർഫാക്ടറിയിലേക്ക് തീ എത്താത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്.
Story Highlights : fire in kozhikode car workshop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here