മകളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രേമകുമാരി; നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെടും

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാന്‍ മാതാവ് യെമനിലെത്തി. മകളെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് മാതാവ് പ്രേമകുമാരി ട്വന്റിഫോറിനോട് പറഞ്ഞു.(Nimisha priya mother is in Yeman)
യെമന്‍ പൗരന്റെ കുടുംബവുമായി നേരിട്ട് ചര്‍ച്ച നടത്തുന്നില്ലെന്ന് സേവ് നിമിഷപ്രിയ ഫോറത്തിലെ സാമുവല്‍ ജെറോം പറഞ്ഞു. മോചന ദ്രവ്യത്തെ പറ്റി ചര്‍ച്ച ചെയ്യുകയല്ല പകരം, നിമിഷയ്ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെടും. ഗോത്രത്തവന്മാരുമായും ചര്‍ച്ച നടത്തേണ്ടതുണ്ട്. അതിനായി നാളെ വൈകിട്ട് സനയിലേക്ക് തിരിക്കും. അവിടെയെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും. മരിച്ചയാളുടെ കുടുംബം മാപ്പ് നല്കിയ ശേഷമാകും മോചന ദ്രവ്യത്തെ കുറിച്ച് ചര്‍ച്ച നടത്തൂവെന്നും സാമുവല്‍ ജെറോം പറഞ്ഞു.
യെമന്‍ പൗരന്റെ കുടുംബത്തെ പ്രേമകുമാരിയും സന്ദര്‍ശിക്കും. ഇവര്‍ മാപ്പ് നല്കിയാല് മാത്രമേ നിമിഷ പ്രിയയുടെ തിരിച്ചുവരവ് സാധ്യമാകൂ. യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍
വിഷയത്തില്‍ കാര്യമായി ഇടപെട്ടിട്ടില്ല. സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ ഇടപെട്ട് നടത്തിയ ചര്‍ച്ചകളാണ് നിമിഷയുടെ മോചനത്തിന് പ്രതീക്ഷ നല്‍കുന്നത്.
Story Highlights : Nimisha priya mother is in Yeman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here