Advertisement

Loksabha Election 2024 Live Updates | രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം; പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

April 22, 2024
Google News 2 minutes Read
India alliance protest against PM Narendra Modi's controversial statement

പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ വിവാദ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ മുന്നണി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. കോണ്ഗ്രസ്, സിപിഐഎം എന്നീ പാർട്ടികൾ ഇന്നലെ തന്നെ കമ്മീഷന് പരാതി നൽകി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരട്ട് ഡൽഹി മന്ദിർ മാർഗ് പോലീസിൽ നൽകിയ പരാതി, സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്, ഇമെയിൽ വഴി ഡൽഹി പോലീസ് കമ്മീഷ്ണർക്ക് അയച്ചു നൽകി. (India alliance protest against PM Narendra Modi’s controversial statement)

പ്രധാന മന്ത്രിക്കെതിരെ രാജ്യവ്യാപകമായി പോലീസിൽ പരാതി നല്കാനും ഇന്ത്യ സഖ്യത്തിനു പദ്ധതി യുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെ മദോപൂരിലും, ഛത്തീസ്ഗഡിലെ സർഗുജയിലും പ്രചരണ റാലികളിൽ പങ്കെടുക്കും.മധ്യ പ്രദേശിലെ മൂന്ന് പ്രചാരണ യോഗങ്ങളിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ധ പങ്കെടുക്കും.ആഭ്യന്തരമന്ത്രി അമിൻ ഷ ഇന്ന് പശ്ചിമബംഗാളിലെ റായ്ഗഞ്ച്, മഹാരാഷ്ട്രയിലെ അകോള എന്നിവിടങ്ങളിൽ പ്രചരണ റാലികളിലും,കർണാടകയിലെ ബംഗളൂരു, ബംഗാളിലെ മാൾഡ എന്നിവിടങ്ങളിൽ റോഡ് ഷോ കളിലും പങ്കെടുക്കും.

രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും വീതിച്ചുനല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ തന്നെ പറയുന്നുണ്ടെന്നും മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

Story Highlights : India alliance protest against PM Narendra Modi’s controversial statement

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here