പി.വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി; രാഹുൽ ഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുമെന്ന് കെ മുരളീധരൻ

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച പി വി അൻവറിന് മറുപടിയുമായി കെ മുരളീധരൻ. പി വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം പറഞ്ഞു.
അൻവർ മാത്രമല്ല ഇടതുപക്ഷം വൾഗറായി തെരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്. അൻവറിനല്ല മറുപടി കൊടുക്കേണ്ടത് മുഖ്യമന്ത്രിക്കാണ്. രാഹുൽഗാന്ധിക്കെതിരായ പരാമർശങ്ങളിൽ പരാതി നൽകുന്നത് യുഡിഎഫ് പരിശോധിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
രാഹുൽ ഗാന്ധി ചാവക്കാട് എത്താതിരുന്നത് ഭക്ഷ്യവിഷബാധ ബാധിച്ചതുകൊണ്ടാണ്. തൻറെ പര്യേടനത്തിൽ ലീഗിൻറെ കൊടി ഉൾപ്പെടുത്തിയിട്ടുണ്ട്.ലീഗിൻറെ കൊടി ഉൾപ്പെടുത്താൻ തനിക്ക് മടിയില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
പൂരത്തിനുശേഷം ചിലയിടത്തെങ്കിലും രണ്ടാം സ്ഥാനത്ത് ബിജെപിയെത്തിയിട്ടുണ്ട്. പൂരത്തിനുശേഷം ബിജെപി മുഖ്യ എതിരാളിയായി മാറിയിട്ടുണ്ട്.അതിനുത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണ്.
ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ രാജിവയ്ക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
പൂരം നടത്തിപ്പിൽ സർക്കാർ വരുത്തിയത് വൻ വീഴ്ചയാണ്. പൂരം സമയത്ത് പോലീസ് അഴിഞ്ഞാടിയതിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും എൽഡിഎഫിന്റെ കയ്യിൽ നിന്ന് സംഭവം പോയെന്നും കെ മുരളീധരൻ ആരോപിച്ചു. എൽഡിഎഫ് പൂരം മുടക്കികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : K Muraleedharan Against P V Anwar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here