‘കേരളത്തിൽ ഇക്കുറി ചരിത്രം മാറും, എല്ലാവരും പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിക്കുന്നു’: കെ സുരേന്ദ്രൻ

കേരളത്തിൽ ഇക്കുറി ചരിത്രം മാറുമെന്ന് വയനാട് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാനത്ത് രണ്ടക്കം തികയ്ക്കും. എല്ലാവരും പ്രധാനമന്ത്രിയിൽ വിശ്വാസം അർപ്പിക്കുന്നുവെന്ന് വ്യക്തമായെന്നും സുരേന്ദ്രൻ 24നോട് പറഞ്ഞു. വയനാട്ടിൽ നൂറ് ശതമാനം വിജയം ഉറപ്പെന്ന് സുരേന്ദ്രൻ പറഞ്ഞു.
രാഹുൽ ഗാന്ധി വയനാടിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ട് നരേന്ദ്ര മോദിജിക്കൊപ്പം നിൽക്കുന്ന ഒരാളെയാണ് ആവശ്യം. കേരളത്തിൽ നല്ല വിജയം ഉറപ്പാണ്. പിണറായി വിജയനെ ആർക്കും വിശ്വാസമില്ല. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നു. അവസാന ലാപ്പിൽ നല്ല പ്രചാരണമാണ്. രണ്ടക്കം ഉറപ്പാണ്.
കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആശയക്കുഴപ്പമാണ്. പച്ചക്കൊടി എൽഡിഎഫ് ഇപ്പോൾ ആയുധം ആക്കുന്നു. വർഗീയതയാണ് ഇവിടെ ആളികത്തിക്കുന്നത്. കൊടി താഴ്ത്തിക്കെട്ടുന്നത് അശുഭ ലക്ഷണമാണ്. രാഹുലിനെ കെട്ട് കെട്ടിക്കുന്നതിന്‍റെ ലക്ഷണമാണത്.
ലീഗിന്‍റെ വോട്ട് ഇല്ലെങ്കിൽ രാഹുലിന് 50000 വോട്ടു കിട്ടില്ല. പ്രധാനമന്ത്രി എൽഡിഎഫിനെതിരെയും യുഡിഎഫിനെതിരെയും ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights : K Surendran About Wayanad constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here