കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി മകൻ; അഭിമാനത്തോടെ സദസില്‍ സൂര്യ

മകനെ ആദരിക്കുന്ന ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി നടൻ സൂര്യ. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയ മകൻ ദേവിനെ ആദരിക്കുന്ന ചടങ്ങിലാണ് സൂര്യ എത്തിയത്. സൂര്യ ചടങ്ങിൽ എത്തുന്നതിന്റെയും മകനെ ആദരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മകന്‍ ദേവിന്‍റെ പ്രകടനം സൂര്യ തന്‍റെ ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. ഒപ്പം വേദിയില്‍ മകനൊപ്പം സൂര്യ നില്‍ക്കുന്ന വീഡിയോയും വൈറലാകുന്നുണ്ട്. മുംബൈയിലെ അസെൻഡ് ഇന്റർനാഷ്നൽ സ്കൂളിലാണ് സൂര്യയുടെ ജ്യോതികയുടെ മക്കളായ ദിയയും ദേവും പഠിക്കുന്നത്.
ദിയ സ്കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന ദിയ സ്പോര്‍ട്സില്‍ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദേവ് പത്താം ക്ലാസിലാണ് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ജ്യോതിക മക്കള്‍ക്കൊപ്പം മുംബൈയിലാണ് താമസം.
സമീപകാലത്തായി ജ്യോതികയുടെ അമ്മയുടെ ആരോഗ്യവും, ജ്യോതികയ്ക്ക് ലഭിക്കുന്ന ബോളിവുഡ് അവസരങ്ങളും പരിഗണിച്ചാണ് നടി മുംബൈയിലേക്ക് താമസം മാറ്റിയത് എന്ന് പിന്നീട് വ്യക്തമായിരുന്നു. അതേ സമയം ജ്യോതികയും സൂര്യയും ചേര്‍ന്നുള്ള ജിം കപ്പിള്‍ ഗോള്‍ വിഡിയോ വൈറലായിരുന്നു.
Story Highlights : Surya with his son black belt viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here