Advertisement

‘ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്’; രാജേഷ് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി ആൻ്റോ ജോസഫ്

April 24, 2024
Google News 2 minutes Read

പി കെ ഫിറോസിനും, രമേഷ് പിഷാരടിക്കും, ആൻ്റോ ജോസഫിനും ‘ഭാരത’ത്തിൽ സമാധാനത്തോടെ ചേർന്ന് നിൽക്കാവുന്ന ഏക തുരുത്ത് ഇതാണ്, ഇതു മാത്രമാണെന്ന കുറിപ്പോടെ ചലച്ചിത്ര നിര്‍മാതാവ് രാജേഷ് കൃഷ്ണ പങ്കുവെച്ച പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുയാണ് നിര്‍മാതാവ് ആൻ്റോ ജോസഫ്.

സുഹൃത്തേ രാജേഷേ…, ഞങ്ങൾ മൂന്ന് പേരും വെറും മനുഷ്യരായാണ് അവിടെ നിന്നത്, ഞങ്ങളിലെ മതം ചികഞ്ഞെടുത്ത് താങ്കൾ പോസ്റ്റ്‌ ചെയ്ത ഈ ചിത്രം, നിങ്ങൾ ‘സംരക്ഷിച്ച’ ടി. പി ചന്ദ്രശേഖരന്റെ വടകര എന്ന തുരുത്തിൽ നിന്നാണ് എന്നുകൂടി ഓർക്കണമെന്നാണ് ആൻ്റോ ജോസഫ് കമ്മന്റ് ചെയ്തത്.

പിന്നാലെ രാജേഷ് കൃഷ്ണയുടെ മറുപടിയും വന്നു. ‘നിങ്ങൾ മനുഷ്യരല്ലെന്ന് ഞാൻ പറയില്ലല്ലോ കൂട്ടുകാരാ, നിങ്ങൾക്ക് തോളോട് തോൾ ചേർന്ന് നിൽക്കാൻ ഇവിടെയല്ലാതെ എവിടെ കഴിയും. താങ്കളെ വീണ്ടും കാണാൻ ആഗ്രഹമുള്ളതുകൊണ്ട് ഒരു കാര്യം പറയാം, താങ്കളുടെ പാർട്ടി ഭരിക്കുന്ന തെലുങ്കാനയിൽ ചെന്ന് സ്വന്തം പേര് ആൻ്റോ ജോസഫ് എന്ന പേര് പറയല്ലേ, അവരെടുത്ത് കുരിശിൽ തറയ്ക്കും. സർക്കാരു പോലും ചോദിക്കില്ലെന്ന് രാജേഷ് കൃഷ്ണ മറുപടി നൽകി.

ഇതാണ് കേരളം, തോളോട് തോൾ ചേർന്ന് ധൈര്യമായി നിന്നോളൂ ഇവിടെ, വർഗ്ഗീയതക്കെതിരെ പോരാടുന്ന ഇടതുപക്ഷം സദാകാവലുണ്ട്, ഇത് തന്നെയാണ് ഈ ഹൃദയപക്ഷത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവുമെന്നായിരുന്നു രാജേഷ് കൃഷ്ണയുടെ കുറിപ്പിന്റെ പൂർണരൂപം. മൂവരും നിൽക്കുന്ന ഫോട്ടോയും രാജേഷ് കൃഷ്ണ പങ്കുവച്ചിരുന്നു.

Story Highlights : Anto Joseph replied to Rajesh Krishna’s Facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here