‘ഇന്ത്യാ മുന്നണിക്ക് ശക്തി പകരണം; വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കണം’; നിര്‍ദേശവുമായി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് സര്‍ക്കുലര്‍

ഇന്ത്യാ മുന്നണിയ്ക്ക് ശക്തിപകരണമെന്ന് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് സര്‍ക്കുലര്‍. സിഐസിയ്ക്ക് കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് നിര്‍ദേശം. മതവിരുദ്ധ നിലപാടുകള്‍ പ്രോത്സാഹിപ്പിക്കാത്ത പാര്‍ട്ടിയ്ക്ക് വോട്ടുനല്‍കാന്‍ വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍. (CIC circular directs collage Principals to motivate students to vote for India alliance)
വോട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്ത് വരാനായി ലീവ് അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലറിലാണ് ഇന്ത്യാ മുന്നണിയ്ക്ക് ശക്തി പകരാനുള്ള നിര്‍ദേശം. ഓരോ വോട്ടും നിര്‍ണായകമാണെന്ന് സര്‍ക്കുലറിലൂടെ കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജ് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
Story Highlights : CIC circular directs collage Principals to motivate students to vote for India alliance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here