Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ് 2024: വോട്ടെടുപ്പ് ദിനത്തിൽ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധി

April 24, 2024
Google News 1 minute Read

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും ബാങ്കുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മദ്യവിൽപനശാലകൾ അടച്ചിടും. ബുധനാഴ്ച (ഏപ്രില്‍ 24) വൈകിട്ട് 6 മണി മുതൽ വോട്ടെടുപ്പ് ദിനമായ വെള്ളിയാഴ്ച (ഏപ്രില്‍ 26) വൈകിട്ട് 6 മണി വരെയാണ് മദ്യവിൽപനശാലകളും ബാറുകളും ബിയർ പാർലറുകളും അടച്ചിടുന്നത്. റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂൺ 4നും മദ്യവിൽപനശാലകൾക്ക് അവധിയായിരിക്കും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുക. കർണാടകയിലെ 14 ഉം രാജസ്ഥാനിലെ 13ഉം മണ്ഡലങ്ങളിൽ രണ്ടാം ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലേയും 8 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകളിലും രണ്ടാംഘട്ടത്തിൽ വിധിയെഴുതും.

Story Highlights : Loksabha Election 2024 Holiday in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here